കണ്ണൂർ : ലൈബ്രറി കൗൺസിൽ
പടിയൂർ-കല്ല്യാട് നേതൃസമിതിയുടെ കീഴിലുള്ള മുഴുവൻ ഗ്രന്ഥാലയങ്ങളെയും ഹരിത
ഗ്രന്ഥശാലകളായി പ്രഖ്യാപിച്ചു. പൊതുജന വായനശാല ഗ്രന്ഥാലയം പടിയൂരിൽ നടന്ന ചടങ്ങിൽ
ലൈബ്രറി കൗൺസിൽ ജില്ലാ കമ്മറ്റി അംഗം പി പി രാഘവൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ മിനി ഹരിത ഗ്രന്ഥാലയങ്ങളുടെ പ്രഖ്യാപനം നടത്തി.
എഴുത്തുകാരനും നോവലിസ്റ്റുമായ രമേശൻ ബ്ലാത്തൂർ സർട്ടിഫിക്കറ്റ്
വിതരണം ചെയ്തു. ഹരിത കേരളമിഷൻ റിസോഴ്‌സ് പേഴ്‌സൺ പി പി സുകുമാരൻ പദ്ധതി വിശദീകരണം
നടത്തി. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി പൂർണ്ണമായും ഹരിത
പെരുമാറ്റ ചട്ടം പാലിച്ചുകൊണ്ടും ശുചിത്വം മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ
ഏറ്റെടുത്തുകൊണ്ടുമാണ് ഹരിത ഗ്രന്ഥശാലയായി പടിയൂരിലെ ഗ്രന്ഥശാലകൾ മാറിയത്.
ലൈബ്രറി കൗൺസിൽ പടിയൂർ കല്ല്യാട് നേതൃസമിതി കൺവീനർ ഡോ എ ബൈജു, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിബി കാവനാൽ, ഇരിട്ടി
താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പ്രദീപൻ മാസ്റ്റർ, കെ ശ്രീജ, കെ പി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
