തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആയൂര്‍വ്വേദ ആശുപത്രിയിൽ ഗ്യാസ് പ്ലാന്റ് ഓപ്പറേറ്റര്‍ നിയമനം


എറണാകുളം : തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആയൂര്‍വ്വേദ ആശുപത്രിയിലുള്ള ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒഴിവുള്ള ബയോ ഗ്യാസ് പ്ലാന്റ് ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കലിക നിയമനം നടത്തുന്നു. 

 

യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കേണം,പ്രായം അമ്പത് വയസില്‍ താഴെ ആയിരിക്കണം. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം അഭികാമ്യം, 2024 ജനുവരി ഒന്നിന് 50 വയസ് പൂര്‍ത്തിയായവര്‍ അപേക്ഷിക്കേണ്ടതില്ല. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 10-ന് ഉച്ചക്ക് രണ്ടിന് തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആയൂര്‍വേദ കോളേജ് ആശുപത്രി കാര്യാലയത്തില്‍ നേരിട്ട് ഹാജരാകണം.  

ഫോണ്‍:0484 2777489, 04842776043

Post a Comment